Nattuvartha

സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം തടസ്സമാകില്ലെന്ന് തെളിയിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ്: സാമൂഹിക മാധ്യമങ്ങളില്‍ ലീഗിന് അഭിനന്ദന പ്രവാഹം

പെരിന്തല്‍മണ്ണ•ശിശുക്ഷേമത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സാമൂഹിക പ്രവര്‍ത്തകനും സിപിഎം നേതാവുമായ കെ.ആര്‍ രവിയെ ആദരിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് മാതൃക കാട്ടി. സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം തടസമാകാല്ലെന്ന് തെളിയിച്ച ലീഗിന്റെ നടപടിയെ സോഷ്യല്‍ മീഡിയ വാഴ്ത്തുകയാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ്. മുനവറലി ശിഹാബ് തങ്ങളാണ് ഉപഹാരം സമര്‍പ്പിച്ചത്. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.അബ്ദുള്‍ നാസര്‍, സലീം കുരുവമ്പലം, പച്ചീരി ഫാറൂഖ്, താമരത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button