Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗത്തിന് അടിമപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 14 % സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗത്തിന് അടിപ്പെട്ടിരിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 14 ശതമാനത്തോളം ആളുകള്‍ പുകവലിക്കാരും 26 ശതമാനത്തോളം പേര്‍ പുകരഹിതപുകയില (പാന്‍മസാല) ഉപയോഗിക്കുന്നവരുമാണ്. പാന്‍മസാലകളില്‍ അടങ്ങിയിട്ടുള്ള അടയ്ക്ക, പുകയില, ചുണ്ണാമ്പ്, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ക്യാന്‍സറിന് കാരണമാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാന്‍മസാല, മുറുക്കാന്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്നും എക്‌സൈസ് കമ്മീണര്‍ ഋഷിരാജ് സിംഗ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവയുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അടയ്ക്ക ചേര്‍ന്ന പാന്‍ ചവയ്ക്കുമ്പോള്‍ വായ്, തൊണ്ട, അന്നനാളം എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുന്നു. ഇത് ഉപയോഗിയ്ക്കുന്നവരില്‍ ആദ്യഘട്ടങ്ങളില്‍ വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥയും (Pre-fibrosis) അതിനുശേഷം ഗുരുതരമായ ക്യാന്‍സറിലേക്കും നീങ്ങും. ഫോര്‍മാല്‍ഡിഹൈഡ്, ലെഡ്, കാഡ്മിയം, നൈടോളമീനുകള്‍, നൈട്രോ അമിനോ ആസിഡുകള്‍, ലാക്‌ടോണുകള്‍ എന്നീ വിഷവസ്തുക്കളാണ് പാന്‍മസാലകളില്‍ അടങ്ങിയിരിക്കുന്നത്. പാന്‍മസാലകളില്‍ അടങ്ങിയിരിക്കുന്ന അരിക്കോളിന്‍ എന്ന വിഷാംശം വായിലും തൊണ്ടയിലും ക്യാന്‍സറുണ്ടാക്കാന്‍ പര്യാപ്തമാണ്. ഉത്തരേന്ത്യയില്‍ ക്യാന്‍സര്‍ (മുഖം, വായ്) രോഗികളില്‍ 80 % പേര്‍ പുകയില ഉപയോഗിക്കുന്നവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടയ്ക്ക (ആലലേഹ ിൗ)േ പല വിധത്തില്‍ സംസ്‌കരിച്ചാണ് പാനിനോടൊപ്പം ഉപയോഗിയ്ക്കുന്നത്. അടയ്ക്കയുടെ സംസ്‌കരണവേളയില്‍ പല ഘട്ടങ്ങളിലും മനുഷ്യശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ലഹരി കൂട്ടാന്‍ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും (ചമൃരീശേര മിറ ജ്യെരവീൃേീുശര ൗെയേെമിരല)െ ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്.

എക്‌സൈസ് വകുപ്പ് ഇത്തരത്തിലുള്ള പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇവ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചുവടെ പറയുന്ന നമ്പരുകളില്‍ വാട്‌സ് ആപ്പ് സന്ദേശമായോ, ഫോണ്‍ മുഖേനയോ ,ഇ-മെയില്‍ മുഖേനയോ അറിയിക്കാം. മൊബൈല്‍ & വാട്‌സ് ആപ്പ്- 9447178000, 9061178000.ഇ-മെയില്‍- [email protected], [email protected]

shortlink

Related Articles

Post Your Comments

Related Articles


Back to top button