
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും. 105 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യനീക്കങ്ങള്‍ക്ക് വീണ്ടും ജീവന് വെച്ചത്. 120 സീറ്റുകളെങ്കിലും വേണമെന്ന കടുംപിടുത്തത്തിലായിരുന്നു കോണ്‍ഗ്രസ്.
പാര്‍ട്ടിയുടെ പ്രകടനപത്രിക അഖിലേഷ് യാദവ് പുറത്തിറക്കുന്നതിന് തൊട്ടുമുന്‍പാണ് സഖ്യം തുടരുമെന്ന വിവരം കോണ്‍ഗ്രസ് അറിയിച്ചത്. റായ്ബറേലി, അമേഠി ലോക്സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ പരമാവധി 100 സീറ്റുകളെന്ന തീരുമാനത്തിലായിരുന്നു അഖിലേഷ്. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസിനെ വ്യക്തമായി അറിയിക്കുകയും ചെയ്തു.
Post Your Comments