News

ഒടുവില്‍ സ്വന്തം ഭൂമിയും പണയപ്പെടുത്താന്‍: കെ.എസ്.ആര്‍.ടി.സി

തൃശൂര്‍ : സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി. തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ശരിയാക്കി പണയപ്പെടുത്തി കൂടുതല്‍ വായ്പയെടുക്കാനാണ് കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ.എസ്.ആര്‍.ടി.സി.ക്ക് സ്വന്തമായുള്ള ഭൂമിയുടെ രേഖകള്‍ ശരിയാക്കുവാൻ എസ്റ്റേറ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇതിനായി നിയമിച്ചു. ശരിയായ രേഖകളുള്ള കെ.എസ്സ്.ആർ.ടിസിയുടെ ഭൂമികൾ എല്ലാം തന്നെ ഇപ്പോൾ പണയത്തിലാണ്.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മൂന്നര ഏക്കര്‍ സ്ഥലമുള്ള തൃശ്ശൂരിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് നൂറുകോടി രൂപയെങ്കിലും വായ്പ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വായ്പ എടുക്കാനുള്ള നീക്കം കെ.എസ്.ആര്‍.ടി.സി.യെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ശമ്പളത്തിനും പെന്‍ഷനും മറ്റു അടിസ്ഥാന ചെലവുകള്‍ക്കുമായാണ് ഈ തുക ഉപയോഗിക്കുക. മുതല്‍മുടക്ക് ഇല്ലാതെ ചിലവ് മാത്രം ആയതിനാല്‍ വരുമാനം ഒന്നും ലഭിക്കുന്നില്ല. അതിനാല്‍ വായ്പ തിരിച്ചടവിന്  ദൈനംദിന വരുമാനത്തില്‍നിന്നായിരിക്കും നീക്കിവെയ്‌ക്കേണ്ടി വരും.

shortlink

Post Your Comments


Back to top button