KeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്

ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒളിവിൽ പോയ കേസിൽ യുവാവ് അറസ്റ്റിൽ. ആലുവ മുപ്പത്തടം കടുങ്ങല്ലൂരിൽ താമസിക്കുന്ന കൊല്ലം പരവൂർ സ്വദേശി തൃപ്പൻ (25)നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രതി ഒളിവിൽ പോയി. ബാംഗലൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിൽ ഉൾപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയായിരുന്നു.

ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ് , എസ് ഐ വേണുഗോപാൽ എ.എസ്.ഐ മാരായ കെ. എ നൗഷാദ്, എ.ജെ അന്നമ്മ സി.പിമാരായ ബെൻസീർ, റോബിൻ ജോയ്,വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button