
കോഴിക്കോട് താമരശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പൂനൂര്‍ കാന്തപുരം സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍ (9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ (8) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഏഴുമണിയോടെയാണ് കുളത്തില്‍ മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുളത്തിന് സമീപം കുട്ടികള്‍ എങ്ങനെ എത്തി എന്നതില്‍ വ്യക്തതയില്ല.
Post Your Comments