NewsIndia

ഭക്ഷണം നല്‍കിയ ശേഷം കുരങ്ങിനോട് യുവാവിന്റെ ക്രൂരത: വീഡിയോ കാണാം

ജയ്പൂർ: മൃഗങ്ങളോടുള്ള ക്രൂരതകൾ ഇന്ന് കൂടിവരികയാണ്.ഇതിനെ പലരും വിനോദമായാണ് കാണുന്നത്. ജോദ്പൂരിലെ മണ്ടോര്‍ ഗാര്‍ഡന്‍സില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഒരു കുരങ്ങനെ ‘കരണത്ത്’ അടിച്ചു വീഴ്ത്തുന്ന വിഡിയോക്കെതിരെ പല ഭാഗത്തു നിന്നും ഇതിനോടകം തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുരങ്ങന്മാര്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ചിലര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ കുരങ്ങന്മാര്‍ കൈകളില്‍ നിന്നും മറ്റും വാങ്ങി കഴിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു യുവാവ് കുരങ്ങന് കൈയില്‍ ഭക്ഷണം വച്ചുകൊടുത്തശേഷം അടിച്ചിട്ട് ഓടി മാറുകയായിരുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് യുവാവ് ഇത്തരമൊരു ക്രൂര പ്രവർത്തി കാണിച്ചത്.

യുവാവിന്റെ സുഹൃത്തുക്കള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുകയായിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ചെയ്തികളെ എതിര്‍ക്കണെമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

https://youtu.be/LkOIx3duStI

shortlink

Related Articles

Post Your Comments

Related Articles


Back to top button