News

ലോ അക്കാദമി സമരത്തിൽ സർക്കാർ ഇടപെടുന്നു; വിദ്യാർത്ഥികളുമായി നാളെ ചർച്ച

തിരുവനതപുരം : ആഴ്ചകളായി തുടരുന്ന തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ ഒടുവിൽ സർക്കാർ ഇടപെടൽ. വിദ്യാർത്ഥികളുമായി നാളെ വൈകിട്ട് നാലുമണിക്ക് ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്ഥികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും മന്ത്രി മാനേജ്മെന്റ് പ്രതിനിധികളെ കാണുക . കേരള ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അനന്തമായി നീളുകയാണെന്നും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ആവശ്യപ്പെട്ടിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button