KeralaNews

സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പോലീസിന്റെ ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കിയാവും ബറ്റാലിയന്‍ രൂപീകരിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസിന്റെ ബറ്റാലിയന്‍ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 20 വനിതാ പോലീസ് ഹവില്‍ദാര്‍ തുടങ്ങി 450ല്‍ അധികം തസ്തികകള്‍ സൃഷ്ടിക്കും.

ഭവന നിര്‍മാണ ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കാനും യോഗത്തില്‍ ധാരണയായി. അത് ലറ്റിക്‌സ്‌ വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം സാധ്യമാകും.

മറ്റു പ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍:

• കൃഷിവകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ വരുന്ന സീസണില്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി, കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്സിനും ലഭ്യമാക്കും.

• കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ മാനേജിരിയല്‍ തസ്തികകള്‍ സൃഷ്ടിച്ചു
• എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിക്കുകയും പിഎസ്സി മുഖേന സ്ഥിര നിയമനം, പ്രസവാവധി, അധ്യയന വര്‍ഷാവസാനം എന്നീ കാരണങ്ങളാല്‍ 179 ദിവസം സേവനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും.
• ഭവന നിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കും.
• ഔഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും
• എട്ടു തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും
• കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2016 ജനുവരി 20-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്ബള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍
ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും.
• കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളുടെ ശമ്ബളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്ക്കരിക്കും
• തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് നിര്‍മ്മാണത്തിനായി 22.77ആര്‍ ഭൂമി സൗജന്യമായി നല്‍കും.
• ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാന്‍ തീരുമാനിച്ചു
• വിഴിഞ്ഞം തുറമുഖത്തിനു പൊലീസ് സംരക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഴിഞ്ഞം പുളിങ്കുടിയില്‍ ഒരു പുതിയ ഡിറ്റാച്ച്‌മെന്റ് യൂണിറ്റ് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button