International

ഹോട്ടലിൽ ഭീകരാക്രമണം : 10 പേർ കൊല്ലപ്പെട്ടു

ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ദയ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഈ ഹോട്ടലിൽ താമസിക്കുകയായിരുന്ന ചില സൊമാലിയ പാർലമെന്‍റ് അംഗങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

സ്ഫോടകവസ്തുനിറച്ച വാഹനം ഉപയോഗിച്ച് ഹോട്ടലിലേക്കുള്ള വഴിയിൽ സ്ഫോടനം നടത്തിയ ശേഷമാണ് നാലു ആക്രമികൾ ഹോട്ടൽ പരിസരത്ത് വെടിവയ്പ് നടത്തിയത്. ആദ്യ സ്ഫോടനത്തിനു തൊട്ടുപിന്നാലെ രണ്ടാമതും സ്ഫോടനം നടന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽ ഷബാബ് ഏറ്റെടുത്തു.

shortlink

Post Your Comments


Back to top button