KeralaNews

മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കവി കെ.സച്ചിദാനന്ദന്‍ ; ഇനി അടുത്തപടി കറന്‍സികളില്‍ മോദിയുടെ തലവെയ്ക്കലാണെന്ന് കവിയുടെ പരിഹാസം

കൊച്ചി : മോദിയ്ക്കെതിരെ ആഞ്ഞടിച്ച് കവി കെ.സച്ചിദാനന്ദന്‍. പാകിസ്ഥാന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌ക്കാരിക തലസ്ഥാനമായി മാറുമെന്നാണ് കവിയുടെ അഭിപ്രായം.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന സ്വതന്ത്ര നിലപാടുള്ള കലാകാരന്‍മാരും എഴുത്തുകാരും ചിന്തകന്‍മാരുമെല്ലാം പാകിസ്ഥാനിലേയ്ക്ക് പോകണമെന്ന് നരേന്ദ്ര മോദിയും സംഘപരിവാര്‍ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എം.എഫ് ഹുസൈനും അനന്തമൂര്‍ത്തിക്കും ശേഷം ഇപ്പോള്‍ ഷാരൂഖ് ഖാനും കമലുമൊക്കെ പാകിസ്ഥാനിലേയ്ക്ക് പോകണമെന്നാണ് സംഘപരിവാര്‍ നിലപാട്. ചര്‍ക്ക ഉള്‍പ്പെടെ എല്ലാം മോദി ഏറ്റെടുക്കുന്നു. ഇനി കറന്‍സികളില്‍ മോദി സ്വന്തം പടം വെയ്ക്കുമെന്ന് സച്ചിദാനന്ദന്‍ പരിഹസിച്ചു.

തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് എല്ലാം വേണ്ടെന്ന ഇവരുടെ നിലപാടിന് തെളിവാണ് ഗോമാംസ നിരോധനനെന്നും സച്ചിദാനന്ദന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button