Kerala

ലോ അക്കാദമി മൂല്യനിര്‍ണയത്തിലും കൃത്രിമം കാട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി സര്‍വകലാശാല പരീക്ഷകളുടെ മൂല്യ നിര്‍ണയത്തിലും കൃത്രിമം കാട്ടുന്നുണ്ടെന്ന് ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കിയ അധ്യാപകനെ സര്‍വകലാശാല പുനര്‍ മൂല്യനിര്‍ണയ ക്യാംപിന്റെ ചുമതലയിലേക്ക് വീണ്ടും കൊണ്ടുവന്നതായാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

പുതിയ സന്‍ഡിക്കേറ്റ് അധികാരത്തിലെത്തിയതോടെയാണ് ആരോപണവിധേയനെ തിരിച്ചു കൊണ്ടുവന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്ക് വേണ്ടി കുട്ടികളെ തോല്‍പ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യുന്നത് ബാബു ജയകുമാര്‍ എന്ന അധ്യാപകനാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയ ബാബു അജയകുമാറിനെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുവെന്നാണ് ആരോപണം.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പക്ഷം പറയുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ അധ്യാപകന്‍ പങ്കെടുത്തിരുന്നു. ആരോപണവിധേയനായ ബാബു അജയകുമാര്‍ തത്സ്ഥാനത്ത് തുടരുന്നത് വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടികള്‍ നടത്താനാണെന്നും സര്‍വലാശാല പരീക്ഷയുടെ വിശ്വാസ്യത ഇതിലൂടെ നഷ്ടമാകുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കടപ്പാട് : മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button