KeralaNews

സംസ്ഥാനത്ത് തീവ്രവാദി ആക്രമണത്തിന് സാധ്യത : തീവ്രവാദികള്‍ എത്തുന്നത് കടല്‍ വഴിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് : സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍

കൊച്ചി: സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയും മാവോയിസ്റ്റുകളും സ്‌ഫോടനം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. കേന്ദ്രപ്രതിരോധ മന്ത്രാലയം ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. സംസ്ഥാനത്തിന്റെ തീരദേശത്ത് കനത്ത സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസിന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കടല്‍കടന്നെത്തുന്ന തീവ്രവാദികള്‍ മുബൈ താജ് ആക്രമണത്തിന് സമാനമായ സ്‌ഫോടനം നടത്തുമെന്നാണ് മിലിറ്ററി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.
നിലമ്പൂരില്‍ നടത്തിയ മാവോയിസ്റ്റ് അറ്റാക്കിന് മറുപടി നല്‍കാന്‍ റിപബ്ലിക്ക് ദിനമാണ് മാവോയിസ്റ്റുകള്‍ തിരെഞ്ഞെടുത്തതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഹൈക്കോടതി, കലട്രേറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയടങ്ങുന്ന തന്ത്രപ്രധാന സ്ഥലത്ത് ചെറിയ സ്‌ഫോടനം ഉണ്ടാക്കി ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയുടെ നഗരപരിധിയിലും തീര ദേശങ്ങളും റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നൈറ്റ് പട്രോളിംഗും തീരദേശത്ത് കൂടുതല്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button