NewsInternational

അബുദാബി കിരീടാവകാശിക്ക് പ്രോട്ടോകോള്‍ മറി കടന്ന് നരേന്ദ്രമോദിയുടെ ആലിംഗനം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉജ്വല വരവേല്‍പ്പ് പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. മന്ത്രിതല – ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടക്കും. അഞ്ച് സുപ്രധാന ധാരണാപത്രങ്ങള്‍ ഉള്‍പ്പെടെ 16 കരാറുകള്‍ ഒപ്പുവയ്ക്കും. വ്യവസായ പ്രതിനിധികളും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനൊപ്പം എത്തിയിട്ടുണ്ട്. റിപ്പബ്ലിക്ദിനാഘോഷത്തില്‍ ഇന്ത്യന്‍ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും അണിനിരക്കും.

shortlink

Post Your Comments


Back to top button