IndiaNews

അതിർത്തി പങ്കിടുന്ന പഞ്ചാബിൽ രാജ്യത്തിന്റെ സുരക്ഷക്കു വേണ്ടി ബിജെപി യെ അധികാരത്തിൽ എത്തിക്കണമെന്ന് മോദി

 

ഫരീദ്‌കോട്ട്;ഛണ്ഡിഗഡ്: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചാബിലെ മാല്‍വയില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ തകര്‍ക്കാനായി തക്കം പാര്‍ത്തിരിക്കുന്ന പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ ദുർബലരായ സർക്കാർ വന്നാൽ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്ഥാന്റെ ഭീഷണി ചെറുക്കാനാകില്ല.

ഇന്ത്യയുടെ സുരക്ഷ ആണ് ഓരോരുത്തരും നോക്കേണ്ടത്.സംസ്ഥാനത്തെ യുവാക്കളെ ഭീകരരായും ലഹരിമരുന്നിന്റെ അടിമകളായും കോണ്‍ഗ്രസ് ചിത്രീകരിക്കുന്നു,ഡല്‍ഹിയില്‍ അധികാരമേറ്റ സർക്കാർ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോയെന്ന് ജനങ്ങൾ തന്നെ ചോദ്യം ചെയ്യേണ്ടതാണ്.അണ്ണാ ഹസാരയോട് നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, എങ്ങിനെ പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച്‌ ചിന്തിക്കാനാകുമെന്നുംമോദി ചോദിച്ചു.

പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ ഭ​ര​ണം ഉ​ണ്ടാ​യാ​ല്‍ അ​വ​ര്‍ അ​ധി​കാ​ര​ത്തി​ന്‍റെ സു​ഖ​സു​ഷു​പ്തി​യി​ലാ​ണ്ടു​പോ​കും. അതുകൊണ്ടു അകാലി ദൾ ബിജെപി സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നു മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആര്‍ഭാട ജീവിതം നയിക്കുന്നവരുടെയും ഭരണമായാൽ രാജ്യ സുരക്ഷയെ അത് ബാധിക്കാനിടവരും എന്നും ജ​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​നോ​ക്കി വോ​ട്ട് ചെ​യ്യ​രു​തെ​ന്നും ത​ങ്ങ​ളു​ടെ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണു ​വേ​ണ്ട​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

Tags

Post Your Comments


Back to top button
Close
Close