India

വോട്ട് കിട്ടാന്‍ ഏതറ്റം വരെയും പോകും; സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ

ബുലന്ദ്ഷാഹര്‍: വോട്ട് കിട്ടാന്‍ ജനങ്ങളുടെ കാലുപിടിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥികളുടെ പ്രകടനം കാണാറുണ്ട്. എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കാഴ്ച ഭീകരം തന്നെ. പ്രചരണച്ചൂട് തലയ്ക്ക് പിടിച്ചാല്‍ സ്ഥാനാര്‍ഥികള്‍ എന്തും ചെയ്യുന്നൊരവസ്ഥ.

സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുജത് ആലത്തിന്റെ പ്രകടനമാണ് ഞെട്ടിച്ചത്. ധരിച്ചിരുന്ന ഷൂസ് ഊരിയെടുത്ത് സ്വയം മുഖത്തടിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇങ്ങനെയൊക്കെ ചെയ്യാമോ? എന്നു ചോദിച്ചു പോകും. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ചു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

കണ്ടുനിന്ന ജനങ്ങള്‍ക്കു തന്നെ പേടി തോന്നി. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ആളുകള്‍ നിര്‍ത്താന്‍ സുജത് ആലത്തിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടു നോക്കൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button