International

ബഹിരാകാശ യാത്ര ചെയ്യുന്നവര്‍ക്ക് വെല്ലുവിളിയുമായി നാസയുടെ പുതിയ കണ്ടെത്തല്‍

പുതിയ കണ്ടുപിടുത്തവുമായി നാസയുടെ പഠനം. ബഹിരാകാശ യാത്ര ജനിതക മാറ്റങ്ങളുണ്ടാക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പേ മനുഷ്യന്‍ ബഹിരാകാശത്തും സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളതാണ്. 520 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ സ്‌കോട്ട് കെല്ലി എന്ന ബഹിരാകാശ യാത്രികനെയാണ് നാസ വിശദമായി പഠനം നടത്തിയത്.

ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍ക്കിനേയും പഠന വിധേയമാക്കി. ഇതിലൂടെയാണ് ജനിതക മാറ്റം നാസ തിരിച്ചറിഞ്ഞത്. ജീന്‍ എക്സ്പ്രെഷന്‍, ഡിഎന്‍എ മെതെലേഷന്‍ എന്നിവയാണ് പഠനവിധേയമാക്കിയത്. ഇനിയും പഠനങ്ങള്‍ നടത്തിയതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിയാനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button