Latest NewsNewsTechnology

ഭൂമിയെ ലക്ഷ്യമിട്ട് ഭീമൻ ഛിന്നഗ്രഹം അതിവേഗം കുതിക്കുന്നു; നിരീക്ഷണം ശക്തമാക്കി നാസ

ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിക്ക് സമീപം എത്തുക

ഭൂമിയെ ലക്ഷ്യമിട്ട് ഭീമൻ ഛിന്നഗ്രഹം അതിവേഗം കുതിക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. 170 അടിയോളം വരുന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് അരികിലൂടെ കടന്നുപോവുക. 13798 KMPH വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷന്‍ ലബോറട്ടറിയാണ് നാല് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവയിൽ ഒരു ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്തു കൂടിയാണ് കടന്നുപോവുക. എന്നാൽ, ഇവയൊന്നും ഭീഷണി ഉയർത്തുകയില്ലെന്ന് നാസ വ്യക്തമാക്കി.

ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിക്ക് സമീപം എത്തുക. 450 അടിയോളം വരുന്ന ബഹിരാകാശ പാറയുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ചെറുതാണെങ്കിലും, ഇതിന്റെ സഞ്ചാര പാത നേരിയ തോതിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതിനാൽ, ഏകദേശം 2.77 ദശലക്ഷം മൈൽ ദൂരത്ത് വെച്ച് ഇവയുടെ സഞ്ചാര പാത വേർതിരിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 13,798 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹം അപ്പോള വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. കൂടാതെ, ബഹിരാകാശത്ത് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ കടന്നുപോകുന്നതാണ്.

Also Read: കാർ അമിതവേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറ്റി, അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല- മോട്ടോർ വാഹന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button