News

മലപ്പുറത്ത് പൊലീസ് വെടിവെപ്പ്

മലപ്പുറം:മലപ്പുറം എടക്കര അങ്ങാടിയില്‍ പോലീസ് വെടിവെയ്പ്പ്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ നടപടികൾക്കായി എത്തിയ പൊലീസ് ഓഫീസറാണ് പെട്രോള്‍ പമ്പില്‍ ആകാശത്തേക്ക് വെടിവെച്ചത്. മലപ്പുറം എടക്കരയാലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. സംഭവസ്ഥലത്തേക്ക് ജനങ്ങള്‍ കൂട്ടമായെത്തിയതോടെ പൊലീസ് ലാത്തി വീശി.തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് മർദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പെട്രോള്‍ പമ്പിലെത്തി എസ് ഐ ഹരികൃഷ്ണന്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.അതിനിടയില്‍ സംഘം പൊലീസിനെയും തിരിച്ച് ആക്രമിക്കാനൊരുങ്ങിയതോടെയാണ് സ് ഐ ഹരികൃഷ്ണന്‍ തോക്കെടുത്ത് വെടിവെയ്പ്പ് തുടങ്ങിയത് . സംഭവം വിവാദമായതോടെ എസ്‌ഐയെ സ്ഥലം മാറ്റിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button