India

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു

വിജയവാഡ: പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഇബ്രാഹിംപട്ടണത്തിലാണ് അക്രമം നടന്നത്. സുഡാനീസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

നോവ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മയ്‌തോബ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയും സുഡാന്‍ പൗരനുമായ മുഹമ്മദ് അല്ലദിനെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ മുഹമ്മദ് അല്ലദിനും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button