KeralaNews

എസ്.എഫ്.ഐക്കാരന്‍ ആയിരുന്നതില്‍ ലജ്ജതോന്നുന്നു’ – എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ സംവിധായകന്‍

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍നിന്നുള്ള എസ്.എഫ്.ഐയുടെ പിന്‍മാറ്റത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ഉയരുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍നിന്നും പിന്തിരിഞ്ഞ് സമരം അവസാനിപ്പിച്ച എസ്.എഫ്.ഐയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍പ്പോലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ എസ്.എഫ്.ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജുവും രംഗത്തെത്തി.

ആരെ രക്ഷിക്കാനാണ് ഈ നാടകമെന്ന് ചോദിച്ച അദ്ദേഹം മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും പഴയ ഒരു എസ് എഫ് ഐ ക്കാരന്‍ എന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്നും വ്യക്തമാക്കി. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button