NewsIndia

ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്

മുംബൈ: കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്. കേന്ദ്ര പൊതുബജറ്റ് ഓഹരി മേഖലയിലുണ്ടാക്കിയ സ്വാധീനമാണ് ഈ കുതിപ്പിനു കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.സെൻസെക്സ് പോയന്റ് 395 പോയന്റ് വർദ്ധിച്ച് 28051ലും നിഫ്റ്റി 108 പോയന്റ് വർദ്ധിച്ച് 8669ലും എത്തി.ബി.എസ്.സിയിലുൾപ്പെട്ട 1608 കമ്പനികൾ നേട്ടമുണ്ടാക്കി.

എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി , ഗെയിൽ എന്നീ കമ്പനികൾ ലാഭത്തിൽ മുന്നേറുന്നു.എന്നാൽ 918 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് നീങ്ങുന്നത്. പൊതുവെ ഇന്ന് അവതരിപ്പിച്ച ബജറ്റ് എല്ലാ കോണിൽ നിന്നും ഉണർവ്വ് ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.

sensex 1

shortlink

Related Articles

Post Your Comments

Related Articles


Back to top button