KeralaNews

”വടയില്‍ ചട്‌നി ചാറൊഴുകട്ടെ ചാറില്‍ മുക്കിയടിക്കട്ടെ… സമരം കടുകു വറുക്കുമ്പോള്‍ വിപ്ലവമൊട്ടുകള്‍ അരിയാട്ടട്ടെ…” എസ്.എഫ്.ഐക്കെതിരെ ട്രോള്‍ പെരുമഴ ശക്തമാകുന്നു

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍നിന്നും പിന്‍മാറിയ എസ്.എഫ്.ഐയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം. എസ്.എഫ്.ഐക്കെതിരെ നിരവധി ട്രോളുകളാണ് ഇന്നലെ മുതല്‍ വീണ്ടും പ്രചരിക്കുന്നത്. റിലീസ് ചെയ്യാന്‍ പോകുന്ന ടോവിനോ തോമസ് ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരതയുടെ വിപ്ലവഗാനത്തിന്റെ പാരഡിയാണ് ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

”വടയില്‍ ചട്‌നി ചാറൊഴുകട്ടെ
ചാറില്‍ മുക്കിയടിക്കട്ടെ…
സമരം കടുകു വറുക്കുമ്പോള്‍
വിപ്ലവമൊട്ടുകള്‍ അരിയാട്ടട്ടെ…
ഇന്‍ക്വിലാബ് സിന്ദാബാദ്..
എസ്.എഫ്.ഐ. സിന്ദാബാദ്”

എന്നാണ് ഒരു ട്രോളിലെ ഉള്ളടക്കം. ചോരച്ചാലുകള്‍ നീന്തിക്കയറിയവര്‍ മീന്‍ചാറില്‍ മുങ്ങി മരിച്ചു എന്നും പാചകം ചെയ്യുന്ന ലക്ഷ്മിനായരുടെ ചിത്രത്തിനൊപ്പം ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് എസ്.എഫ്.ഐക്കാരുടെ നട്ടെല്ലുകൊണ്ടുണ്ടാക്കിയ വാഴപ്പിണ്ടി തോരനെന്ന ട്രോളും ശ്രദ്ധേയമാണ്. സി.പി.എമ്മിന്റെ നിര്‍ദേശപ്രകാരം എസ്.എഫ്.ഐ സമരം അവസാനിപ്പിക്കുകയായിരുന്നുവെന്ന വിമര്‍ശനത്തിന് സി.പി.എമ്മും എസ്.എഫ്.ഐയും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്നാണ് ട്രോള്‍. അതിപ്പോ ഒരു സമരമാവുമ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരില്ലേ എന്നും ട്രോളുകളില്‍ പരിഹാസമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button