Gulf

പാക്കിസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് മുസ്ലിം രാജ്യങ്ങള്‍ക്ക് വിസ നിരോധനവുമായി ഗള്‍ഫ് രാജ്യം?

കുവൈത്ത് സിറ്റി• യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം നിരോധനം ഇനി പഴങ്കഥ. പ്രമുഖ ജി.സി.സി രാജ്യങ്ങളില്‍ ഒന്നായ കുവൈത്ത് അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങലിലെ പൗരന്മാര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗള്‍ഫ് മേഖലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് കുവൈത്ത് വിസക്ക് ഇനി മുതല്‍ അപേക്ഷിക്കാന്‍ കഴിയില്ല. ഈ രാജ്യങ്ങളിലെ അസ്ഥിരതയാണ് നിരോധനത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നില മെച്ചപ്പെട്ടാല്‍ നിരോധനം നീക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, വിസ നിരോധനം ഏര്‍പ്പെടുത്തിയതായ വാര്‍ത്ത‍ കുവൈത്തിലെ പാക് അംബാസഡര്‍ നിഷേധിച്ചു. പാകിസ്ഥാനി പൗരന്മാര്‍ക്ക് കുവൈത്ത് വിസ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാക്കിസ്ഥാന്‍ അംബാസഡര്‍ ഗുലാം ദാസ്താഗിര്‍ പറഞ്ഞു. ഇതേ വാര്‍ത്ത‍ 2011 ലും പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button