Latest NewsNewsKuwaitGulf

മഴയ്ക്കുവേണ്ടി 100 ലേറെ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന!!

മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പള്ളികളില്‍ ശനിയാഴ്ച മഴയ്ക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തി. രാവിലെ 10.30നായിരുന്നു പ്രാർഥന.

മഴക്കുവേണ്ടിയുള്ള നമസ്കാരത്തിന് ശേഷം ഇമാം പ്രഭാഷണം നടത്തി. തുടർന്ന് ഇമാമും മറ്റുള്ളവരും രാജ്യത്തെ മഴ കൊണ്ട് അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർഥിച്ചു. വിവിധ ഗവർണറേറ്റിലെ 100 ലേറെ പള്ളികളില്‍ നമസ്‌കാരം നടന്നു. രാജ്യത്ത് ശൈത്യകാലത്ത് ഉണ്ടാകാറുള്ള മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല അതുകൊണ്ട് വിശ്വാസികള്‍ ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.

read also: റിപ്പബ്ലിക് ദിനാഘോഷ വേളയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button