KeralaNews

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏഴാം തീയതി ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. പിന്നെ എന്തിനാണ് സമരം നടത്തുന്നതെന്ന് വ്യക്തമല്ല. സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനായ ടിഡിഎഫും എഐടിയുസിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ബിഎംഎസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയാണ് സമരത്തിലുള്ളത്. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button