Latest NewsKerala

കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു: സർവ്വീസുകൾ മുടങ്ങി

സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയു പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സർവ്വീസുകൾ മുടങ്ങിയതോടെ ജനങ്ങൾ വലയുകയാണ്. വടകര ഡിപ്പോയിൽ നിന്നുള്ള 11 സർവ്വീസുകൾ മുടങ്ങിയതായാണ് റിപ്പോർട്ട്.

കോഴിക്കോട് നിന്ന്, ഇന്ന് ഒരു സർവ്വീസ് മാത്രമാണ് നടത്തിയത്. സമരത്തെ നേരിടാന്‍ മാനേജ്മെന്‍റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ്, ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.

24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍, സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയു പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. 40%ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക.

മന്ത്രി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നത്. ഈ മാസം 10ന് ശമ്പളം നല്‍കാമെന്നാണ് വ്യാഴായ്ച നടന്ന ചര്‍ച്ചയില്‍ കോര്‍പ്പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍, 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button