KeralaNews

യു​​​വ​​​തി​​​യെ ഓട്ടോറിക്ഷയിൽ പീ​​​ഡി​​​പ്പി​​​ക്കാന്‍ ശ്ര​​​മം- യുവാവ് അറസ്റ്റിൽ

ഇ​രി​ട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോയിൽ കയറിയ യുവതിയെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവാവ് കയറി പിടിക്കുകയായിരുന്നു. പരിഭ്രമിച്ച യുവതി ഓട്ടോയിൽ നിന്നും എടുത്തു ചാടി പരിക്കേറ്റ് ത​ല​ശേ​രി ജ​ന​റല്‍ ആ​ശു​പ​ത്രി​യില്‍ ചികിത്സയിൽ.ഓ​ട്ടോ​റി​ക്ഷ​യില്‍ പീ​ഡി​പ്പി​ക്കാന്‍ ശ്രമിച്ച കേസില്‍ പന്തലങ്ങാടി നരയന്‍പാറയിലെ റിയാസിനെ (25) ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു..ബുധനാഴ്ച വൈകുന്നേരം പ​യ​ഞ്ചേ​രി​യില്‍ നി​ന്നാണ് യു​വ​തി ഓ​ട്ടോ​റി​ക്ഷ​യില്‍ ക​യ​റിയത്.റിയാസ് കടന്നു പിടിച്ചു ബലപ്രയോഗം നടത്തിയെങ്കിലും യുവതി ഓട്ടോയിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. ഓട്ടോറിക്ഷയും യുവാവും കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button