NewsTechnology

വിപണി കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 4 എത്തുന്നു

ഷവോമി റെഡ്മി നോട്ട് 4 വിപണിയില്‍. ഷവോമിയുടെ റെഡ്മി നോട്ട് 4ന്റെ രണ്ട് ജിബി റാം മോഡലാണ് വില്‍പ്പനയ്ക്ക് എത്തിയത്. നീല, കറുപ്പ് നിറങ്ങളിലുള്ള ഈ ഫോണുകള്‍ ഷവോമി സൈറ്റായ എംഐ.കോം വഴിയാണ് വില്‍പ്പന നടത്തുന്നത്. 9,999 രൂപയാണ് ഫോണിന്റെ വില.

1080 – 1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്‌.ഡി 2.5 ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ്. 2.1 ജിഗാഹെര്‍ട്സ് പത്തുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 20 പ്രോസസര്‍, മാലി ടി880 എംപി4 ഗ്രാഫിക്സ്, ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അടിസ്ഥാനമാക്കിയ എംഐയുഐ 8 ഒ.എസ്, മെമ്മറി കാര്‍ഡും സിമ്മും ഇടാവുന്ന ഹൈബ്രിഡ് സിം കാര്‍ഡ് സ്ളോട്ട് തുടങ്ങിയവയാണ് പ്രത്യേകത.

പിന്നില്‍ വിരലടയാള സ്കാനര്‍, ഇരട്ട ടോണ്‍ എല്‍.ഇ.ഡി ഫ്ളാഷും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമുള്ള 13 മെഗാപിക്സല്‍ പിന്‍ക്യാമറ, 85 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ട് എടുക്കാവുന്ന അഞ്ച് മെഗാപിക്സല്‍ മുന്‍ക്യാമറ, ഫോര്‍ജി എല്‍ടിഇ, ജി.പി.എസ്, 4100 എം.എ.എച്ച്‌ ബാറ്ററി, 175 ഗ്രാം ഭാരം, 151,76,8.35 എം.എം അഴകളവുകള്‍, ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് മറ്റു ഫീച്ചറുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button