NewsIndia

മലയാളി യുവതി കൊല്ലപ്പെട്ട ഇന്‍ഫോടെക് പാര്‍ക്കില്‍ മറ്റൊരു ദുരൂഹ മരണംകൂടി

പൂന: പൂനയില്‍ മലയാളി യുവതി കൊല്ലപ്പെട്ട ഇന്‍ഫോടെക് പാര്‍ക്കില്‍ മറ്റൊരു ദുരൂഹ മരണംകൂടി. ടിസിഎസ് ജീവനക്കാരനായ യുവ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ഹിന്‍ജെവാഡിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലെ ടിസിഎസ് ഓഫീസിലാണ് അഭിഷേക് ജോലി നോക്കിയിരുന്നത്. പൂനെയിലെ സ്വന്തം അപ്പാർട്ട്മെന്റിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കാണ്‍പുര്‍ സ്വദേശിയായ ഇയാളുടെ മരണ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് ഓഫീസില്‍ ജീവനക്കാരിയായിരുന്ന മലയാളി യുവതി രസീലയും അഭിഷേകിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button