Kerala

റോഡുനിയമം തെറ്റിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ യുവതി പിടികൂടി

കൊച്ചി: റോഡുനിയമം എത്ര വലിയ കൊമ്പത്തുള്ളവര്‍ തെറ്റിച്ചാലും പണികിട്ടും. ഐപിഎസ് ഉദ്യോഗസ്ഥന് പണി കൊടുത്തത് ഒരു യുവതിയാണ്. റോഡുനിയമം തെറ്റിച്ച് കാറില്‍ കുതിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൊച്ചി നഗരത്തിലാണ് സംഭവം നടന്നത്. ഡിസിപി ജിഎച്ച് യതീഷ് ചന്ദ്രയെയാണ് പിടികൂടിയത്. നടുറോഡില്‍ യതീഷ് ചന്ദ്രയെ യുവതി ചീത്ത പറയുകയായിരുന്നു. ജനം തടിച്ചുകൂടിയതോടെ യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ച് വിടുകയായിരുന്നു.

Related Articles

Post Your Comments


Back to top button