NewsInternationalUncategorized

വിശന്നുറങ്ങിയ മകളെ തോളിലേന്തി കരഞ്ഞുകൊണ്ട് നടന്ന് പേന വിൽക്കുന്ന അച്ഛൻ : പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു

മകളെ തോളിലേന്തി തെരുവുനീളെ കരഞ്ഞുകൊണ്ടു നടന്ന് പേന വിൽക്കുന്ന അച്ഛന്റെ ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2015 ൽ ആണ് ലെബനനിലെ തെരുവിൽ നിന്ന് കരഞ്ഞു കൊണ്ട് പേന വിൽക്കുന്ന അച്ഛന്റെയും ഒന്നുമറിയാതെ അച്ഛന്റെ തോളിൽ കിടന്നുറങ്ങുന്ന മകളുടെയും ചിത്രം ചർച്ചയായത്. ആ ഒരു ചിത്രത്തോടെ ലെബനനിൽ ജീവിക്കുന്ന സിറിയൻ അഭയാർഥിയായി കഴിയുന്ന അബ്ദുൽ ഹലീം എന്ന ആ അച്ഛന്റെ ജീവിതം മാറി മറിയുകയായിരുന്നു.

അബ്ദുൽ ഹലീമിന്റെ കഥപറഞ്ഞ ചിത്രം കണ്ട് ഒരുപാടാളുകൾ ചേർന്ന് ഇദ്ദേഹത്തിനു വേണ്ടി പണംസമാഹരിക്കാൻ തുടങ്ങി. 12878175 രൂപയാണ് ഇവർ സമാഹരിച്ചെടുത്തത്. ബാങ്കിലെ നിയമനടപടികളും മറ്റും കഴിഞ്ഞ് ഈ തുകയുടെ 40 ശതമാനം അബ്ദുൽ ഹലീമിന് ലഭിച്ചു.ആ തുക കൊണ്ട് സ്വന്തം സ്വപ്‌നങ്ങളും തന്നപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റു അഭയാർഥികളുടെ സ്വപ്‌നങ്ങൾ അദ്ദേഹം നിറവേറ്റി. പിന്നീട് ബെയ്റൂട്ടിൽ ഒരു ബേക്കറിയും കബാബ് ഷോപ്പും റസ്റ്റോറന്റും തുടങ്ങുകയും ആ ബിസിനസ്സിൽ മറ്റ് അഭയാർഥികളെ പങ്കാളികളാക്കുകയും ചെയ്തു.

ബിസിനസ് പുരോഗമിച്ചപ്പോൾ ഒറ്റമുറി വീട്ടിൽ നിന്ന് കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട്ടിലേക്ക് താമസം മാറി. മൂത്ത മകനെ സ്‌കൂളിൽ അയക്കുകയും ചെയ്തു. അന്ന് അച്ഛന്റെ തോളിൽ വിശന്നുറങ്ങിയ മകൾക്കിന്ന് വയറു നിറയെ കഴിക്കാൻ ഭക്ഷണവും കളിക്കാൻ കൈനിറയെ കളിപ്പാട്ടങ്ങളുമുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ച നന്മയ്ക്കെല്ലാം അബ്ദുൽ ഹലീം നന്ദി പറയുന്നത് ആ ചിത്രം പകർത്തിയ ആളോടും തനിക്ക് പണം നൽകി സഹായിച്ചവരോടുമാണ്.

picture.jpg.image.784.410

shortlink

Related Articles

Post Your Comments

Related Articles


Back to top button