NewsIndia

രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ; രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെപ്റ്റംബര്‍ 23 ന്ശേഷമുള്ള മികച്ച നിലവാരമാണ് വിപണികളിലുണ്ടായത്.ഡോളറിന് എതിരെ രൂപയുടെ മൂല്യത്തിലും നേട്ടമാണ്. 67 രൂപ 21 പൈസയാണ് ഇപ്പോഴത്തെ മൂല്യം. അതേസമയം സ്വര്‍ണം, ക്രൂഡ് ഓയില്‍ വിലകള്‍ ഇന്ന് ഉയര്‍ന്നു.നിഫ്റ്റി നിര്‍ണായക നിലവാരമായ 8800 കടന്നു. 198 പോയിന്റ് നേട്ടത്തോടെ മുംബൈ സ്റ്റോക് എക്സേഞ്ച് സൂചികയായ സെന്‍സെക്സ് 28,439 ല്‍ എത്തി. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണികളില്‍ പ്രതിഫലിച്ചു. ബജറ്റിനു മുന്‍പേ തുടങ്ങിയ മുന്നേറ്റം അതേ തോതില്‍ ഓഹരി വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button