NewsIndia

പക്ഷി ഇടിച്ചു; വിമാനം അടിയന്തിരമായി ഇറക്കി

ഭോപ്പാല്‍: വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി. ഭോപ്പാലില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പൂരിലേക്കു തിരിച്ചുവിട്ടത്. വിമാനത്തിൽ 122 യാത്രക്കാരുണ്ടായിരുന്നു. ഭോപ്പാലിൽ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു പക്ഷി ഇടിച്ചത്. എന്നാൽ അപ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിലും പിന്നീട് പറക്കുന്നതിനിടെ എന്‍ജിനില്‍ വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്പൂരില്‍ വിമാനം ഇറക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button