News Story

ഡോക്ടര്‍മാരുടെ പണക്കൊതി; 2200ഓളം യുവതികള്‍ക്ക് ഗര്‍ഭപാത്രം നഷ്ടമായി

ബംഗളുരു:കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം. ഡോക്ടര്‍മാര്‍ക്ക് പണത്തിനോടുള്ള അത്യാര്‍ത്തി മൂലം ഇവിടെ 2200ഓളം യുവതികള്‍ക്കാണ് ഗര്‍ഭപാത്രം നഷ്ടമായത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ വയറുവേദനയും നടുവേദനയുമായി എത്തുന്ന യുവതികളോട് ഗര്‍ഭപാത്രത്തിന് തകരാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. തുടര്‍ന്ന് സ്കാനിംഗിനും മറ്റും വിധേയരാക്കുകയും കുറച്ചു കാലം മരുന്നുകള്‍ നല്‍കുകയും ചെയ്യും. പിന്നീട് ഡോക്ടറെ കാണാനെത്തുമ്ബോള്‍ കാന്‍സറാണെന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതാണ് നല്ലതെന്നും അറിയിക്കും.ലംബാനി, ദളിത് വിഭാഗത്തില്‍പ്പെട്ട യുവതികളാണ് ഡോക്ടര്‍മാരുടെ വഞ്ചനയ്ക്ക് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button