News

ഇനി പ്രതികൂല സാഹചര്യത്തിലും കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം ഇറക്കാം

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ ലാന്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു. റണ്‍വേയുടെ കൃത്യത മനസിലാക്കി വിമാനം ഇറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രമെന്റല്‍ ലാന്‍ഡിങ്ങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം അടുത്ത മാസത്തോടെ ആരംഭിക്കും. ഇതോടുകൂടി പ്രതികൂല കാലവസ്ഥയില്‍ വിമാനങ്ങള്‍ തിരിച്ചു വിടേണ്ട നിലവിലെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും.

ഐഎല്‍എസ് ഉണ്ടായിട്ടു പോലും പ്രതികൂല കാലവസ്ഥയില്‍ വിമാനങ്ങള്‍ തിരിച്ചു വിടേണ്ട അവസ്ഥയുണ്ടാകാറുണ്ട്. രണ്ടരകോടി രൂപ ചെലവിട്ട് വിദേശത്ത് നിന്നാണ് പുതിയ ഐഎല്‍എസ് ഇറക്കുമതി ചെയ്തിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഐഎല്‍എസിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button