Technology

സൗജന്യ ഇന്റര്‍നെറ്റുമായി ആലിബാബ എത്തുന്നു

മുംബൈ : ഇന്റര്‍നെറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ചൈനയിലെ ഇൻറർനെറ്റ്​ രംഗത്തെ ഭീമൻമാരായ അലിബാബ സൗജന്യ ഇന്റര്‍നെറ്റുമായി ഇന്ത്യയില്‍  എത്തുന്നു. ഇതിനായി രാജത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളോടും വൈ–ഫൈ നെറ്റ്​വർക്ക്​ ദാതാക്കളോടും ആദ്യഘട്ട ചർച്ചകൾ കമ്പനി നടത്തിയെന്നാണ് റിപ്പോർട്ട്​.

സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റ്​ സേവനമോ ആണ്​ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന്​ ബിസിനസ്​ ഇൻസൈഡറിന്​ നൽകിയ അഭിമുഖത്തിൽ കമ്പനിയുടെ അന്താരാഷ്​ട്ര ബിസിനസി​ന്‍റെ ചുമതലയുള്ള പ്രസിഡൻറ്​ ജാക്ക്​ ഹങ് പറഞ്ഞു. ഇന്ത്യയിൽ ഇൻറർനെറ്റ്​ കണക്​ടിവിറ്റിയിൽ പ്രശ്​നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക്​ പ്രാധാന്യം നൽകുന്ന സേവനമായിരിക്കു കമ്പനി അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്​ബുക്കിന്റെ ഫ്രീ ബേസിക്കി​ന്റെ മാതൃകയിലായിരിക്കും അലിബാബ പുതിയ സേവനം അവതരിപ്പിക്കുക എന്നാണ് സൂചന. നെറ്റ്​ ന്യൂട്രാലിറ്റിയുടെ ലംഘനമെന്ന പേരിൽ ഫേസ്​ബുക്കി​ന്‍റെ ഫ്രീ ബേസിക്കിന്​ ഇന്ത്യയിൽ നിന്ന്​ വൻതോതിൽ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ ഫ്രീ ബേസിക്ക്​ പോലെ ചില വെബ്​ സൈറ്റുകൾക്ക്​ അലിബാബയും നിയന്ത്രണമേർപ്പെടുത്തിയാൽ സമാനമായ വിമർശനങ്ങൾ അലിബാബക്കും നേരിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button