News

എനാത്ത് പാലം പണിയാൻ കേന്ദ്ര സേന ?

എനാത്ത്: നിർമാണത്തിലെ അപാകതയും, കാലപ്പഴക്കവും മൂലം അപകടത്തിലായ എനാത്ത് പാലം പുനർനിർമിക്കാൻ കേന്ദ്ര സൈന്യത്തിന്റെ സഹായം വേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിയന്തരമായി നിർമിക്കേണ്ട സമാന്തര പാലത്തിന്റെ നിർമാണത്തിനാണ് സഹായം വേണ്ടത്. ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് കേന്ദ്ര പ്രേധിരോധമന്ത്രാലയത്തിന് കത്തയച്ചി ട്ടുണ്ട് .

കഴിഞ്ഞ മാസമാണ് ഏനാത്ത് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കല്ലടയാറ്റിലെ മണല്‍ വരലും നിര്‍മ്മാണത്തിലെ അപാകതയുമാണ് പാലം തകരാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. ആറ് മാസത്തിനകം നിര്‍ത്തിവെച്ചിരിക്കുന്ന ഗതാഗതം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button