International

ബലാത്സംഗം ചെയ്ത കാമുകനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി; പിന്നീട് സംഭവിച്ചത്

തന്നെ നശിപ്പിച്ചയാളെ ഒരുവട്ടം കൂടി മുന്നില്‍ കണ്ടാല്‍ ഒരു സ്ത്രീ എന്താണ് ചെയ്യുക? ഇവിടെ നടന്നത് വിചിത്രമായ കഥയാണ്. ഇവിടെ യുവതി ചെയ്തതിങ്ങനെ..ലൈംഗികമായി ഉപദ്രവിച്ച തന്റെ കാമുകന് യുവതി കത്തുകളെഴുതി. ഒടുവില്‍ കാമുകന്‍ യുവതിക്കരികിലെത്തി.

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. അവനെക്കൊണ്ട് ആ കുറ്റം അവള്‍ ഏറ്റു പറയിപ്പിച്ചു. ഒടുവില്‍ ആ സംഭവം അവര്‍ ഒരുമിച്ചിരുന്നെഴുതി ഒരു പുസ്തകമാക്കുകയാണ്. തോര്‍ഡിസ് എല്‍വ എന്ന യുവതി. സംഭവിച്ചത് ഒരു ബലാത്സംഗമാണെന്ന് തിരിച്ചറിയാന്‍ തന്നെ വര്‍ഷങ്ങളെടുത്ത ഒരു സാധാരണക്കാരി പെണ്‍കുട്ടി.

ബലാത്സംഗം ചെയ്യപ്പെട്ടത് സ്വന്തം കിടക്കയില്‍ വെച്ചായിരുന്നതു കൊണ്ടും കുറ്റവാളി തന്റെ സ്‌നേഹിച്ച തന്റെ പ്രിയ കാമുകനായത് കൊണ്ടും ഈ സംഭവത്തെ ബലാത്സംഗമെന്ന രീതിയില്‍ കാണാന്‍ അവളുടെ അറിവ് അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ സ്വയം പഴിചാരി ജീവിതം കരഞ്ഞു തീര്‍ക്കുകയായിരുന്നു തോര്‍ഡിസ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദുരന്തത്തില്‍നിന്ന് മോചനം നേടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി തോര്‍ഡിസ് ടോമിനൊരു എഴുത്തെഴുതി.

അതുവരേയും താന്‍ ചെയ്തത് ഒരു ഹീനകൃത്യമായിരുന്നെന്ന് ടോം വിശ്വസിച്ചിരുന്നില്ല. സ്വയം കുറ്റപ്പെടുത്തിയിരുന്നുമില്ല. പക്ഷെ തോര്‍ഡിസിന്റെ നിരന്തരമായ എഴുത്തുകള്‍ക്കൊടുവില്‍ അവന്‍ താന്‍ ചെയ്ത കുറ്റത്തിന്റെ ആഴം തിരിച്ചറിഞ്ഞു. അവള്‍ ഒരുക്കിയ പരസ്യ വിചാരണയ്‌ക്കെത്തുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യമാകാം. ടോമിന് മാപ്പ് നല്‍കണോ വേണ്ടയോ എന്നുള്ളതിനേക്കാള്‍ താന്‍ സമാധാനം അര്‍ഹിക്കുന്നു എന്നാണ് തോര്‍ഡിസ് ആഗ്രഹിച്ചത്.


ഓസ്‌ട്രേലിയക്കാരനായ പതിനെട്ടുകാരന്‍ ടോം എന്ന പയ്യന്‍ തോര്‍ഡിസിനെ അവളുടെ സ്വദേശമായ ഐസ് ലാന്‍ഡില്‍വെച്ചാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഒരു രാത്രി മദ്യം കഴിച്ച് ലഹരിയിലായ തോര്‍ഡിസിനെ എടുത്ത് ടോം പോയത് അവളുടെ മുറിയിലേക്കായിരുന്നു. അവളുടെ കിടക്കയില്‍വെച്ചാണ് ആ സംഭവം നടന്നതും. ‘കണ്ണ് പൊട്ടിക്കുന്ന വേദനയായിരുന്നു അത്. രണ്ട് മണിക്കൂറില്‍ 72000 സെക്കന്റുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞ വേദനിപ്പിക്കുന്ന സമയത്തിന്റെ ചെറിയ അംശങ്ങളായിരുന്നു അത്’.

‘പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് ഒരു കാരണമുണ്ടെന്ന് പഠിപ്പിച്ച ഒരു ലോകത്തിലാണ് ഞാന്‍ വളര്‍ന്നത്. ആ പെണ്‍കുട്ടികള്‍ കുട്ടിക്കുപ്പായങ്ങള്‍ ധരിച്ചിരുന്നു, അവര്‍ തുറന്ന ചിരിയുള്ളവരായിരുന്നു, അവരുടെ ശ്വാസത്തിന് ലഹരിയുടെ ഗന്ധമായിരുന്നു എന്നെല്ലാം ലോകം പലയാവര്‍ത്തി പറഞ്ഞു. അതു കൊണ്ടെല്ലാം തന്നെ കാമുകനാല്‍ ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെട്ട നിമിഷം ഞാന്‍ സ്വയം പഴിചാരി. കുറ്റം എന്റേതു മാത്രമാണെന്ന നാണക്കേടും ഞാന്‍ വെച്ചു പുലര്‍ത്തി.

ടോം പറയുന്നതിങ്ങനെ.. തോര്‍ഡിസിന്റെ എഴുത്ത് ടോമിനെ തേടിയെത്തുന്ന നിമിഷം വരെ ടോം സ്വയം കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ അതിനു ശേഷം ഇരുവരും ധാരാളം എഴുത്തുകള്‍ കൈമാറി. സംഭവം നടന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് സേഷം, കത്തുകള്‍ കൈമാറി തുടങ്ങിയ 8 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പരസ്യമായ ആ കണ്ടുമുട്ടലും ടോമിന്റെ ഏറ്റുപറച്ചിലും. ഇരുവരും എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button