International

ചാവേര്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി മരണം

ചാവേര്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി മരണം. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലും ഉണ്ടായ വിവധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിക്കുകയും 33 പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു. ഐഎസ് ഭീകരരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉച്ചഭക്ഷണസമയത്ത് മൊസുളിലെ സൈദി അല്‍-ജമില റസ്‌റ്റോറന്‍റിലൂണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും, 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊസുളിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികനും കൊല്ലപ്പെടുകയും,ബാഗ്ദാദിലെ ഇലമിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button