KeralaNattuvartha

ആണും പെണ്ണും ഭിന്നലിംഗതാരവും ഉള്‍പ്പെട്ട ഫുട്‌ബോള്‍ മത്സരം നടത്തി കേരളം മാതൃകയായി

മലപ്പുറം: ഫുട്‌ബോള്‍ മലപ്പുറത്തിന് എന്നും ജ്വരമാണ്. ഇക്കുറി മലപ്പുറത്തെ ഫുട്‌ബോള്‍ മൈതാനത്ത് മറ്റൊരു വ്യത്യസ്തകൂടി അരങ്ങേറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്‌ജെന്‍ഡര്‍ താരവും ഉള്‍പ്പെട്ടതായിരുന്നു ഓരോ ടീമും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ആണ്‍കുട്ടികള്‍ 15വയസ്സില്‍ താഴെയുള്ളവരായിരുന്നു. പെണ്‍കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പ്രായപരിധി ഉണ്ടായിരുന്നില്ല. മത്സരത്തില്‍ കോഴിക്കോട് വനിതാ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി.

(ഫോട്ടോ കടപ്പാട്: മാതൃഭൂമി)

shortlink

Post Your Comments


Back to top button