International

ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും ; 17 പേർ മരിച്ചു

ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും 17 പേർ മരിച്ചു. ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ വടക്കൻ നഗരമായ യുജിലാണ് സംഭവം. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം പേർക്കു പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ടിക്കറ്റ് തീർന്നതിനെ തുടർന്ന് രോഷാകുലരായ ജനങ്ങൾ സ്റ്റേഡിയത്തിന്‍റെ വാതിലുകൾ തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

shortlink

Post Your Comments


Back to top button