KeralaNews

നിങ്ങള്‍ക്ക് ബുദ്ധിയും ഭാവനയും ഉണ്ടോ? എങ്കില്‍ 99 രൂപ മുടക്കി ലക്ഷങ്ങള്‍ സ്വന്തമാക്കാം; ചെലവഴിക്കേണ്ടത് അഞ്ച് മിനിട്ട് മാത്രം

തിരുവനന്തപുരം: പണം ഉണ്ടാക്കാന്‍ ഏതുവഴിയും തേടുന്നവരാണ് മലയാളികള്‍. എന്നാല്‍ അല്‍പം ഭാവനയും കുറച്ചൊക്കെ ബുദ്ധിയും ചിന്താശേഷിയും ഉണ്ടെങ്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഒഴുവഴിയുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന ഈ ബിസിനസില്‍ രണ്ടുലക്ഷം മുതല്‍ 12ലക്ഷം വരെയാണ് ചിലര്‍ നേടിയത്. മുടക്കിയതാകട്ടെ 125 മുതല്‍ 700 രൂപവരെ മാത്രം. സംഗതി എന്താണെന്നു ചോദിച്ചാല്‍ ഐ.ടിയുമായി ബന്ധപ്പെട്ടതാണ്. ഡൊമൈന്‍ ബിസിനസ്.
 
ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളതും ആവശ്യക്കാര്‍ ഉണ്ടാകാന്‍ ഇടയുള്ളതും പൊതുവായതുമായ ചില വാക്കുകള്‍ കണ്ടെത്തി ഡൊമെയ്ന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ട താമസം. അതിന് ആവശ്യക്കാരുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്ന തുക നല്‍കി അത് വാങ്ങിയിരിക്കും. ഡൊമെയ്ന്‍ ബിസിനസ് ഇപ്പോള്‍ വന്‍തോതില്‍ വളരുകയാണ്. നമ്മള്‍ ആഗ്രഹിക്കുന്ന ചില വെബ്‌സൈറ്റ് വിലാസങ്ങള്‍ ലഭ്യമാകണമെന്നില്ല. അത് ചിലപ്പോള്‍ നമുക്കുമുന്നേ മറ്റാരെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. അവര്‍ക്ക് അറിയാം, എപ്പോഴെങ്കിലും അതിന് ആവശ്യക്കാര്‍ തേടിയെത്തുമെന്ന്. നിലവിലെ സാഹചര്യത്തില്‍ ഗോഡാഡി ഡോട്ട് കോം പോലെയുള്ള സൈറ്റുകളില്‍ 99 രൂപക്ക് ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഡോട്ട് കോം ഡൊമെയ്ന്‍ വാങ്ങാം.
 
ടാക്‌സ് ഉള്‍പ്പടെ 125 രൂപയാകും. ഡെബിറ്റ് കാര്‍ഡോ നെറ്റ് ബാങ്കിങോ ആണെങ്കില്‍ 700 രൂപവരെ പോകാം. നമ്മള്‍ ഇതേപേരില്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുന്നില്ലെങ്കിലും വെറുതേ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിട്ടിരുന്നാലും എപ്പോഴെങ്കിലും ആവശ്യക്കാര്‍ എത്താതിരിക്കില്ല. അടുത്തിടെ കൊച്ചിയില്‍ ന്യൂബൈക്ക്‌ഗെയിംസ് ഡോട്ട് കോം ഡൊമെയ്ന്‍ 12ലക്ഷം രൂപക്കും ടുഡേയ്‌സ്ഡീല്‍ ഡോട്ട്‌കോം 5.11ലക്ഷം രൂപക്കും വെസ്റ്റ് ഡോട്ട് എക്‌സ്‌വൈഇസഡ് 2.30ലക്ഷം രൂപക്കും ഏജന്റ് ഡോട്ട് മോബി 4.15ലക്ഷം രൂപക്കും ടെക്‌നോ ഡോട്ട് ഇന്‍ 1.50ലക്ഷം രൂപക്കും ഡീലര്‍ ഡോട്ട് മോബി 2.01ലക്ഷം രൂപക്കുമാണ് വിറ്റഴിക്കപ്പെട്ടത്. ഇവയുടെ മുടക്കുമുതല്‍ ആയിരം രൂപയില്‍ താഴെ മാത്രമാണെന്ന് ആലോചിക്കണം. ലോകവിപണയില്‍ നടന്ന ഏറ്റവും വലിയ വ്യാപാരം ഇന്‍ഷ്വറന്‍സ് ഡോട്ട് കോം എന്ന ഡൊമെയ്ന്‍ 35.60ദശലക്ഷം രൂപക്ക് വിറ്റഴിക്കപ്പെട്ടതാണ്.
 
1999ല്‍ കൊച്ചി സ്വദേശിയായ ഇസഹാഖ് എന്നയാള്‍ രജിസ്റ്റര്‍ ചെയ്ത ട്രാവലേഴ്‌സ് വീക്ക്‌ലി ഡോട്ട് കോം എന്ന ഡൊമെയ്ന്‍ വാങ്ങാന്‍ യു.കെയിലെ ഒരു മീഡിയാ ഗ്രൂപ്പ് വാഗ്ദാനംചെയ്തത് 1.20 കോടി രൂപയാണ്. ഭാവിയില്‍ പ്രഖ്യാപിക്കാനോ നടപ്പിലാക്കാനോ സാധ്യതയുള്ള പ്രോജക്ടുകള്‍, ആവശ്യക്കാര്‍ ഉണ്ടാകാന്‍ ഇടയുള്ള മാധ്യമങ്ങളുടെയും വിവിധ ഉത്പന്നങ്ങളുടെയും ബ്രാന്‍ഡ് നെയിമുകള്‍, വിവിധ സ്ഥാപനങ്ങളുടെ പേരുകള്‍ എന്നിവയെല്ലാം ഡൊമെയ്‌നായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 
പേരിന്റെ മൂല്യം തിരിച്ചറിഞ്ഞുവേണം ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കേണ്ടത്. അതേസമയം നിലവില്‍ അറിയപ്പെടുന്ന ഒരാളുടെയോ ഒരു സ്ഥാപനത്തിന്റെയോ ഉത്പന്നത്തിന്റെയോ പേര് ഡൊമെയ്ന്‍ ആയി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം അവര്‍ ആവശ്യപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഉടമസ്ഥാവകാശം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button