Latest NewsNewsBusiness

വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

വിവിധ ബാങ്കുകളിലെ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ: വിശദാംശങ്ങള്‍ അറിയാം

മുംബൈ: കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തിനു പിന്നാലെ, വിവിധ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതേത്തുടര്‍ന്ന്, ബാങ്കുകളിലെ ഭവന വായ്പയുടെ പലിശ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തി. ബാങ്കുകളും ധനകാര്യ കമ്പനികളും കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ ലഭ്യമാക്കുന്നുണ്ട്.

Read Also: സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ

ഇതോടെ, ഭവന വായ്പയ്ക്കുള്ള പലിശ നിരക്ക് 7 ശതമാനത്തില്‍ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയെങ്കിലും ചില ബാങ്കുകള്‍ ഇപ്പോഴും 7 ശതമാനത്തില്‍ താഴെ പലിശ നിരക്കിലാണ് ഭവന വായ്പ നല്‍കുന്നത്. പുതിയ വീടോ ഫ്‌ളാറ്റോ വാങ്ങാനോ, നിലവിലുള്ള വീട് നന്നാക്കാനോ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

നിലവില്‍ 7% ല്‍ താഴെ പലിശ നിരക്കില്‍ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും വിശദാംശങ്ങള്‍ അറിയാം.

യൂക്കോ ബാങ്ക് (UCO Bank) – 6.5 %
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) – 6.65%
ബജാജ് ഫിന്‍സേര്‍വ് (Bajaj Finserv)- 6.70 %
എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank )- 6.75 %
ഐഡിബിഐ ബാങ്ക് (IDBI Bank) – 6.75 %
പിഎന്‍ബി ഹൗസിംഗ് (PNB Housing) – 6.75 %
ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) – 6.80 %
സെന്‍ട്രല്‍ ബാങ്ക് (Central Bank) – 6.85 %
ബാങ്ക് ഓഫ് ബറോഡ (Bank of Baroda)- 6.90 %
ബാങ്ക് ഓഫ് ഇന്ത്യ (Bank of India) – 6.90 %
ഇന്ത്യന്‍ ബാങ്ക് (Indian Bank) – 6.90 %
പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് P9unjab and Sind Bank)- 6.90 %
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ( Union Bank of India) – 6.90 %
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ( LIC Housing Finance Limited) – 6.90 %
പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank) 6.95 %
ആക്‌സിസ് ബാങ്ക് ( Axis Bank) – 7 %
എച്ച്ഡിഎഫ്‌സി ലിമിറ്റഡ് (HDFC Ltd) – 7 %
കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) – 7 %

 

shortlink

Related Articles

Post Your Comments

Related Articles


Back to top button