Kerala

കാണാതായ പെണ്‍കുട്ടി മണാലിയില്‍ കൊല്ലപ്പെട്ട നിലയില്‍

തൃശൂര്‍: കഴിഞ്ഞമാസം കാണാതായ തൃശൂര്‍ക്കാരിയെ മണാലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു മൃതദേഹം മണാലി ബഹാംഗിലെ ബീസ് നദിക്കരയില്‍ പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും നദിക്കരയിനടുത്ത് കണ്ടെത്തിയത്. ഇത് ഷിഫയുടെ മൃതദേഹമാണെന്ന് പിന്നീട് പോലീസ് പറയുകയായിരുന്നു.

തൃശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മിളയുടെയും മകളാണ് ഷിഫ. അതേസമയം, പോലീസിന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം സംസ്‌കരിച്ചിരുന്നു. മൃതദേഹത്തില്‍ ജീന്‍സ്, സ്വെറ്റര്‍, ജാക്കറ്റ് എന്നിവയാണ് ഉണ്ടായിരുന്നത്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഷിഫ, ഒക്ടോബര്‍ 14നാണ് വീട്ടില്‍നിന്നു പുറപ്പെട്ടത്. കൊച്ചി, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളും ഇതിനിടെ ഷിഫ സന്ദര്‍ശിച്ചിരുന്നു. ജനുവരി ഏഴിന് പെണ്‍കുട്ടി മണാലിയില്‍നിന്ന് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലേക്കെത്താമെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button