KeralaNews

തിരുവനന്തപുരത്ത് എത്തുന്നവര്‍ സൂക്ഷിക്കുക: താലിയുണ്ടോ? നെറ്റിയില്‍ സിന്ദൂരമുണ്ടോ? പിങ്ക് പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്

തിരുവനന്തപുരം•നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പിങ്ക് പോലീസ് കനകക്കുന്നിലും മ്യൂസിയം പരിസരത്തും സദാചാര പോലീസായി മാറുന്നതായി ആക്ഷേപം. കനകക്കുന്നില്‍ ഒന്നിച്ചിരുക്കുന്ന യുവതീ യുവാക്കളെ പിങ്ക് പോലീസ് വിരട്ടിയോടിക്കുന്നതായാണ് പരാതി. ഇത്തരത്തില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിങ്ക് പോലീസ് വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ ജല്‍ജിത്ത് തോട്ടത്തില്‍ എന്ന യുവാവ് ഫേസ്ബുക്ക്‌ ലൈവിലൂടെ പങ്കുവച്ചതോടെ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

kanakkunnu

കനകക്കുന്നിലെ പോലീസിന്റെ സദാചാരപോലീസിംഗിനെതിരെ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിന് പേര്‍ വന്നുപോകുന്ന കനകക്കുന്നിലെ ഗാര്‍ഡനില്‍ പരസ്യമായി സംസാരിച്ചിരിക്കുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കളെയാണ് പിങ്ക് പോലീസ് അപമാനിച്ച് ഓടിച്ചുവിടുന്നത്. വിവാഹിതരല്ലാത്ത ആൺ പെൺ സുഹൃത്തുക്കൾ ഇവിടെ ഇരിക്കാൻ പാടില്ലെന്നാണ് പിങ്ക് പോലീസിന്റെ നിലപാട്. കഴുത്തിൽ താലി, നെറ്റിയിൽ സിന്ദൂരം, കയ്യിൽ പേരുകൾ കൊത്തിയ മോതിരം, ഇതൊന്നുമില്ലേൽ മാര്യേജ് സര്‍ട്ടിഫിക്കറ്റ്, ഇതെല്ലാം ഉണ്ടേൽ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ മതി. ഒരുമിച്ചിരിക്കുന്നവരുടെ അടുത്തെത്തി പിങ്ക് പോലീസ് ഇതൊക്കെ പരിശോധിക്കുമെന്നും ഇരകളായവര്‍ പറയുന്നു. എതിര്‍ത്ത് സംസാരിച്ചാല്‍ മയക്കുമരുന്ന് വിതരണക്കാരാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്യുമെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button