Devotional

കുറി തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറി തൊടുക എന്നത് ഹൈന്ദവജനതയുടെ ഒരു പ്രധാന അനുഷ്ഠാനമാണ്. കുളിച്ചതിന് ശേഷം കുറി തൊടണമെന്നാണ് പറയപ്പെടുന്നത്. കുറി തൊടുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നെറ്റിയിൽ ആന്തരികമായ മൂന്നാമത്തെ കണ്ണ് സ്ഥിതിചെയ്യുന്ന സ്ഥലത്താണു പ്രസാദം തൊടുന്നത്. ചന്ദനം, ഭസ്മം, മഞ്ഞൾ, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. മോതിരവിരൽ ഉപയോഗിച്ചാണു തിലകം ചാർത്തുന്നത്.

ചന്ദനം നെറ്റിയില്‍ ലംബമായി വേണം തൊടാൻ. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും ഇതിലൂടെ കഴിയും. ഭസ്മം തൊടുമ്പോൾ ഒറ്റക്കുറി മാത്രമേ തൊടാൻ പാടുള്ളൂ. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി അണിയാന്‍ പാടുള്ളൂ. പുരുഷൻമാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും ഭസ്മം തൊടണം. സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button