News

തമിഴ് നാട് ഗവര്‍ണറെ നിയന്ത്രിക്കുന്നത് ബി.ജെ.പി?; വിശദീകരണവുമായി വെങ്കയ്യ നായിഡു.

ചെന്നൈ: തമിഴ്നാട് വിഷയത്തില്‍ ഗവര്‍ണറുടേത് നിഷ്പക്ഷ നിലപാടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു .എന്നാല്‍ ഗവര്‍ണറെ നിയന്ത്രിക്കുന്നത് ബി.ജെ.പിയും ഡി.എം.കെയുമെന്ന് ശശികല ആരോപിച്ചു
അതേസമയം പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ സെക്രട്ടറിയേറ്റിലെത്തി. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അല്‍പസമയത്തിനകം സെക്രട്ടറിയേറ്റില്‍ എത്തും.
അതിനിടെ പോയസ് ഗാര്‍ഡനിലെ ഒ പനീര്‍ശെല്‍വത്തിന്റെ വസതിയിലേക്ക് അനുയായികള്‍ പ്രകടനമായി എത്തുകയാണ്. തമിഴ്നാട്ടില്‍ ഗുണ്ടാ ആക്‌ട് പ്രകാരം അറസ്റ്റ് തുടരുയാണ്.ഗവര്‍ണറെ ബിജെപി നിയന്ത്രിക്കുന്നതായി കോണ്‍ഗ്രസ്സ് നേരത്തേതന്നെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button