International

ഓസ്‌ട്രേലിയയില്‍വെച്ച് ഭര്‍ത്താവിനെ ക്രൂരമായി കൊലപെടുത്തിയ സംഭവം: ഭാര്യ സോഫിയും കാമുകനും ജയിലില്‍ തന്നെ

മെല്‍ബണ്‍: ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും വീണ്ടും ജയിലിലായി. ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനെ അത്താഴത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സോഫിയയും കാമുകന്‍ അരുണും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

ജയില്‍ നിന്ന് മോചനം നേടാന്‍ പതിനെട്ടടവും പയറ്റി. എന്നിട്ടും രക്ഷയില്ല, ആറ് മസത്തേ റിമാന്റ് കാലാവധി നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്.

ആറ് മാസമായി റിമാന്റില്‍ കഴിയുന്ന പ്രതികള്‍ സോഫിയയും അരുണും വയ്ച്ച ജാമ്യ അപേക്ഷ കോടതി തള്ളുകയായിരുന്നു. അരുണിന്റെയും റിമാന്‍ഡ് കാലാവധി മാര്‍ച്ച് 28 വരെ നീട്ടാനും മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ജൂണിലായിരിക്കും കേസ് ഇനി പരിഗണിക്കുക.

സോഫിയ ഭര്‍ത്താവിനേ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാനും പൊട്ടികരയാനും മുമ്പില്‍ നിന്നിരുന്നു. പക്ഷെ, എല്ലാം അഭിനയമായിരുന്നു. തിരികെ ഓസ്‌ട്രേലിയയില്‍ വന്ന ശേഷം സോഫിയുടെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചു. കാമുകനുമായി സുഖവാസ കേന്ദ്രങ്ങളിലേക്ക് യാത്രയും, ഒരുമിച്ച് താമസവുമൊക്കെയായിരുന്നു. സോഫിയും, കാമുകനുമായുള്ള എല്ലാ ഫോണ്‍ കോളുകളും കോടതി അനുമതിയോടെ പോലീസ് പകര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button