KeralaNews

എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസത്തെ തുടർന്നാണ് രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം എസ്.എഫ്.ഐക്കെതിരെ പ്രതികരിച്ചത്. യൂണിവേഴ്സിറ്റി കോളേജിലേത് അടിസ്ഥാനപരമായി സദാചാര പോലീസിംഗ് പ്രശ്‌നമല്ല. മറിച്ച് എല്ലാ എസ്എഫ്‌ഐ പാര്‍ട്ടി കോളേജുകളിലേയും പൊതുസാഹചര്യമാണെന്നുമാണ് വി ടി ബല്‍റാം എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
 
എല്ലാത്തിന്റെയും തുടക്കം ‘ഞങ്ങളുടെ കോട്ടയില്‍ കയറിവരാന്‍ നീയാരെടാ’ എന്ന കമ്യൂണിസ്റ്റ് മനോഭാവമാമാണെന്നും പെണ്‍സുഹൃത്തുക്കളോട് സംസാരിക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് നാനാവിധമാക്കി ഓടിച്ചു എന്നേയുള്ളു. വ്യത്യസ്ത രാഷ്ട്രീയം പ്രചരിപ്പിക്കാനായിരുന്നു വന്നതെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ക്രൂരമാവുമായിരുന്നു സമീപനമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇതിനാൽ തന്നെ ‘ഇത് എന്റെ എസ്എഫ്‌ഐ അല്ല, എന്റെ എസ്എഫ്‌ഐ ഇങ്ങനെ അല്ല’ എന്ന മട്ടിലുള്ള മുന്‍ എസ്എഫ്‌ഐക്കാരുടെ അയവിറക്കലുകള്‍ വെറും നാട്യം മാത്രമാണ്. എന്നും, എല്ലായിടത്തും എസ്എഫ്‌ഐ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. തങ്ങളെ എന്തിന് തല്ലി എന്ന് ഈ പെണ്‍കുട്ടികള്‍ ചോദിക്കുന്നതിന് മുന്‍പ് എത്രയോ ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇതേ ചോദ്യം ക്യാംപസില്‍ ഉയര്‍ത്തേണ്ടി വന്നിട്ടുണ്ടെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:

shortlink

Related Articles

Post Your Comments

Related Articles


Back to top button